നിര്‍മാണ ജോലിക്കിടെ ബംഗളൂരുവിൽ ഗെയിൽ പാചക വാതക പൈപ്പ് ലൈൻ പൊട്ടി സ്‌ഫോടനം; രണ്ട് സ്ത്രീകൾക്ക് പരിക്ക്

നിര്‍മാണ ജോലിക്കിടെ ബംഗളൂരുവിൽ ഗെയിൽ പാചക വാതക പൈപ്പ് ലൈൻ പൊട്ടി സ്‌ഫോടനം; രണ്ട് സ്ത്രീകൾക്ക് പരിക്ക്

ബംഗളൂരു: ബംഗളൂരു എച്ച്.എസ്.ആര്‍ ലേഔട്ടില്‍ ഗെയില്‍ പാചക വാതക പൈപ്പ് ലൈന്‍ പൊട്ടി സ്‌ഫോടനം. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. രണ്ട് വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. അപകടം നടന്ന സ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം കുടിവെള്ള പൈപ്പിടുന്നതിനായി കുഴിയെടുത്ത് നിര്‍മാണ ജോലികള്‍ നടന്നിരുന്നു. ഇതിനിടയില്‍ പാചക വാതക പൈപ്പ് ലൈനിന് കേടുപാട് പറ്റിയതാണ് സമീപത്തെ വീടുകളില്‍ പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.