ദുബായ് :ആറുമാസക്കാലത്തെ ദൗത്യത്തിനായി ഐഎസ്എസിലെത്തിയ സുല്‍ത്താന്‍ അല്‍ നെയാദിയുമായി പൊതുജനങ്ങള്‍ക്ക് സംവദിക്കാന്‍ അവസരം. വിവിധ ഇടങ്ങളില്‍ ഇതിനായുളള സംവിധാനം മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍റർ ഒരുക്കും. എ കോള്‍ വിത്ത് സ്പേസ് എന്നുളളതാണ് സംവാദപരിപാടിയുടെ പേര്.
യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും തെരഞ്ഞെടുത്ത വേദികളിലാണ് പരിപാടി നടക്കുക. മാർച്ച് 21 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് ദുബായ് ഒപേരയിലാണ് ആദ്യപരിപാടി. https://www.dubaiopera.com/events/a-call-with-space എന്ന ലിങ്ക് സന്ദർശിച്ച് സീറ്റ് ബുക്ക് ചെയ്യാം.
സുല്‍ത്താല്‍ അല്‍ നെയാദിയുടെ ചരിത്രദൗത്യം പുതുതലമുറയിലേക്ക് എത്തിക്കുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എംബിആർഎസ് സി ഡയറക്ടർ ജനറല്‍ സലേം ഹുമൈദ് അല്‍ മറി പറഞ്ഞു. ബഹിരാകാശയാത്രയെകുറിച്ചും ജീവിതത്തെകുറിച്ചും മൈക്രോ ഗ്രാവിറ്റിയില്‍ നടത്തുന്ന ഗവേഷണങ്ങളെ കുറിച്ചുമെല്ലാം സുല്‍ത്താനോട് ചോദിക്കാനുളള അവസരം പരിപാടിയിലൂടെ ലഭ്യമാകും.