അബുദബി:മാർച്ച് 18 മുതല്‍ വഹത് അല്‍ കരാമ സ്ട്രീറ്റിലെ റാമ്പിന്‍റെ ഒരു ഭാഗം അടച്ചിടും. അബുദബി ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍ററാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 20 ന് പുലർച്ചെ 5 മണിക്ക് റാമ്പ് വീണ്ടും തുറക്കും. വാഹനമോടിക്കുന്നവർ ജാഗ്രതപുലർത്തണണെന്നും ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കണമെന്നും അതോറിറ്റി അറിയിച്ചു.