ദുബായ്:യുഎഇയില്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. പൊടിക്കാറ്റ് വീശും. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും അന്തരീക്ഷം മേഘാവൃതമായിരിക്കും. പടിഞ്ഞാറന്‍ മേഖലയില്‍ മഴപെയ്യാനും സാധ്യതയുണ്ട്.
പൊടിക്കാറ്റ് വീശാനുളള സാധ്യതയുളളതിനാല്‍ അലർജയിടക്കമുളള രോഗങ്ങളുളളവർ മുന്‍കരുതലെടുക്കണം. രാജ്യത്തെ ശരാശരി ഉയർന്ന താപനില 33 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ദുബായില്‍ 28 ഡിഗ്രി സെല്‍ഷ്യസും അബുദബിയില്‍ 27 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനിലയെന്നും കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പില്‍ പറയുന്നു.