കാണാന്‍ രാഹുല്‍ കൂട്ടാക്കിയില്ല; വസതിക്കു മുന്നില്‍ രണ്ട് മണിക്കൂര്‍ കാത്ത് നിന്ന ശേഷം നോട്ടീസ് നല്‍കി ഡല്‍ഹി പൊലീസ് മടങ്ങി

കാണാന്‍ രാഹുല്‍  കൂട്ടാക്കിയില്ല;  വസതിക്കു മുന്നില്‍ രണ്ട് മണിക്കൂര്‍ കാത്ത് നിന്ന ശേഷം നോട്ടീസ് നല്‍കി ഡല്‍ഹി പൊലീസ് മടങ്ങി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിക്കു മുന്നില്‍ രണ്ട് മണിക്കൂറോളം കാത്ത് നിന്ന ശേഷം പൊലീസ് മടങ്ങി.

പീഡനത്തിനിരയായ സ്ത്രീകള്‍ തങ്ങളുടെ ദുരവസ്ഥ നേരിട്ട് വന്ന് കണ്ട് അറിയിച്ചുവെന്ന് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞതില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് പൊലീസ് എത്തിയത്. രണ്ട് മണിക്കൂര്‍ കാത്ത് നിന്നെങ്കിലും രാഹുല്‍ പൊലീസിനെ കാണാന്‍ തയ്യാറായില്ല. തുടര്‍ന്ന് നോട്ടീസ് കൈമാറി പൊലീസ് മടങ്ങി.

രാഹുല്‍ ഗാന്ധിക്ക് നേരെ നടക്കുന്നത് രാഷ്ട്രീയ പക പോക്കലാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, മനു അഭിഷേക് സിങ് വി എന്നിവര്‍ പറഞ്ഞു. അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ മോഡിക്ക് വേദനിച്ചെന്നും അതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ പൊലീസ് എത്തിയ സംഭവമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.

അദാനി വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിച്ചതാണ് പ്രകോപനം. രാഹുലിന്റെ പ്രസംഗം ജമ്മു പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു. രാഹുലിനെതിരെയുള്ള നീക്കം കൃത്യമായ അജണ്ടയോടെയാണ്. ഇത് വെള്ളരിക്ക പട്ടണം അല്ല.

ആരോപണങ്ങളില്‍ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. ജെപിസി അന്വേഷണം നടക്കണം. എന്തിനാണ് ബിജെപി ഭയക്കുന്നത്. ബിജെപി ക്കു ഒളിക്കാന്‍ പലതുമുണ്ട്. പേടിപ്പിച്ച് പിന്മാറ്റാന്‍ നോക്കേണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.