മസ്കറ്റ്:ഒമാനില്‍ തൊഴിലാളികളുടെ മിനിമം വേതനം ഉയർത്തുന്നത് പരിഗണനയിലുണ്ടെന്ന് തൊഴില്‍ മന്ത്രാലയം. ഒമാനി റിയാല്‍ 360 ന് മുകളില്‍ മിനിമം വേതനം നിജപ്പെടുത്തുന്നതാണ് പരിഗണിക്കുന്നതെന്ന് തൊഴില്‍ മന്ത്രി മഹാദ് ബാവിന്‍ പറഞ്ഞു. പണപ്പെരുപ്പ് നിരക്ക് ഉയരുന്നതും മറ്റ് ഘടകങ്ങളും പരിഗണിച്ച് 360 നും 400 നുമിടയില്‍ മിനിമം വേതനം നിജപ്പെടുത്താനാണ് ആലോചന.ഇത് സംബന്ധിച്ച പഠനം നടക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍റ് എക്സിബിഷന്‍ സെന്‍ററില്‍ ആരംഭിച്ച 'ടുഗെദര്‍ വി പ്രോഗ്രസ്' ഫോറം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് പ്രവാസികള്‍ക്ക് ജോലിയില്‍ തുടരാനുളള പ്രായപരിധി 60 വയസില്‍ നിന്നും ഉയർത്തിയിരുന്നു. ഇത് രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയ്ക്ക് ഗുണമായെന്നും മന്ത്രി വിലയിരുത്തി.അതേസമയം, ഒമാനി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും പൂര്‍ണ ശമ്പളത്തോടെയുള്ള പ്രസവാവധി 98 ദിവസമാക്കുമെന്ന് ധനമന്ത്രാലയം സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ ജാഷ്മിയും അറിയിച്ചു. 50 ദിവസത്തില്‍ നിന്നാണ് പ്രസവാവധി 98 ആയി ഉയർത്തിയത്.