1025 തടവുകാർക്ക് മോചനവുമായി യു എ ഇ റമദാൻ മാസത്തെ വരവേൽക്കുന്നു

1025 തടവുകാർക്ക് മോചനവുമായി യു എ ഇ റമദാൻ മാസത്തെ വരവേൽക്കുന്നു

ദുബായ് : ലോകമെമ്പാടുമുള്ള മുസ്ളീം  മത വിശ്വാസികൾ  നോയമ്പിനായി  തയ്യാറെടുക്കുമ്പോൾ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് 1,025 തടവുകാരെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവിട്ടു. മാപ്പുനൽകിയ തടവുകാർ പലതരം കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്നവരാണ്.

യു.എ.ഇ.യിലെ ഓരോ എമിറേറ്റുകളിലെയും ഭരണാധികാരികൾ വിശേഷ അവസരങ്ങളിൽ തടവുകാർക്ക് മാപ്പുനൽകുന്നത് സാധാരണമാണ്. മോചിതരായ തടവുകാർക്ക് അവരുടെ ഭാവിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനും അവരുടെ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സേവനത്തിന് ക്രിയാത്മകമായി സംഭാവന നൽകാനും വേദിയൊരുക്കുകയാണ് അധികൃതർ ഈ മാപ്പു നല്കലിലൂടെ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.