യുഎഇ ഭരണാധികാരികളുടെ മുഖചിത്രം പതിച്ച നാണയങ്ങള്‍ പുറത്തിറക്കി

യുഎഇ ഭരണാധികാരികളുടെ മുഖചിത്രം പതിച്ച നാണയങ്ങള്‍ പുറത്തിറക്കി

ദുബായ്: യുഎഇയിലെ ഭരണാധികാരികളുടെ മുഖം പതിച്ച നാണയങ്ങള്‍ പുറത്തിറക്കി. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെയും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെയും മുഖം ആലേഖനം ചെയ്ത സ്വർണം വെളളി നാണയങ്ങളാണ് പുറത്തിറക്കിയത്.

ദുബായ് മ​ൾ​ട്ടി ക​മ്മോ​ഡി​റ്റീ​സ് സെ​ന്‍റ​റും ചെ​ക്ക് മി​ന്‍റു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ്​ നാ​ണ​യ​ങ്ങ​ൾ പുറത്തിറക്കിയത്. ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ സെൻട്രൽ ബാ​ങ്കി​ലേ​ക്കു​ള്ള ക​റ​ൻ​സി നാ​ണ​യ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക വി​ത​ര​ണ​ക്കാ​രാ​ണ് ചെക്ക്‌ മിന്‍റ്.യുഎഇ സുവർണ ജൂബിലി ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് നാണയങ്ങള്‍ പുറത്തിറക്കിയതെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.