ദുബായ് :ബഹിരാകാശത്ത് ദൃശ്യമായ റമദാൻ ചന്ദ്രക്കലയുടെ വീഡിയോ പങ്കുവെച്ച് യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നയാദി. വീഡിയോ പങ്കുവെച്ചതിനൊപ്പം സുൽത്താൻ എല്ലാവർക്കും റമദാൻ ആശംസയും നേർന്നു.
https://twitter.com/Astro_Alneyadi/status/1639000101929492480?s=20
ബഹിരാകാശത്ത് വിശുദ്ധ മാസം ആചരിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഐ എസ് എസ് പേടകത്തിന്റെ ഇരുവശത്തെ ദ്യശ്യങ്ങളും അദ്ദേഹം കാണിക്കുന്നുണ്ട്. ഒരു വശത്ത് സൂര്യൻ അസ്തമിക്കുമ്പോൾ മറുവശം ഇരുണ്ടതാണ് എന്നും അദ്ദേഹം വിശദീകരിച്ചു. 3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. സൂര്യനെ നേരിട്ട് കാണുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും അദ്ദേഹം പറയുന്നു.