ത്രിപുരയില്‍ 1.10 കോടി രൂപയുടെ ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്ത് ബിഎസ്എഫ്

ത്രിപുരയില്‍ 1.10 കോടി രൂപയുടെ ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്ത് ബിഎസ്എഫ്

അഗര്‍ത്തല: ത്രിപുരയിലെ ഉനകോടി-അഗര്‍ത്തല ട്രെയിനില്‍ നിന്ന് 221.96 ഗ്രാം മയക്കുമരുന്ന് ഉല്‍പന്നങ്ങള്‍ കണ്ടെത്തി അതിര്‍ത്തി സുരക്ഷാ സേന. 1.10 കോടി രൂപ വിലമതിയ്ക്കുന്ന ബ്രൗണ്‍ ഷുഗറാണ് കണ്ടെത്തിയത്. കുമാര്‍ഘട്ട് റെയില്‍വേ സ്റ്റേഷനില്‍ ബിഎസ്എഫ് നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

സംശയാസ്പദമായ നിലയില്‍ വെള്ള നിറത്തിലുള്ള പ്ലാസ്റ്റിക് ബാഗ് കണ്ടെത്തുകയായിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാന്‍ സാധിച്ചില്ല. ട്രെയിനിലെ തിരക്കിനിടയിലൂടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

'ത്രിപുര- മയക്കുമരുന്ന് രഹിത സംസ്ഥാനം' എന്ന പേരില്‍ നടത്തുന്ന ദൗത്യത്തിന്റെ ഭാഗമായാണ് തിരച്ചില്‍ നടത്തിയത്. ഇത്തരത്തില്‍ നിരവധി ഓപ്പറേഷനുകള്‍ സംസ്ഥാനത്ത് സുരക്ഷാ സേന നടത്തുന്നുണ്ട്. ദൗത്യത്തിന്റെ ഭാഗമായി കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുളളതായും അധികൃതര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.