ഉമ്മുല്‍ ഖുവൈന്‍:സീബ്രാ ക്രോസിംഗുകളില്‍ കാല്‍നടയാത്രാക്കാർക്ക് വാഹനം നിർത്തിനല്‍കാത്തവരെ നിരീക്ഷിക്കാന്‍ പുതിയ റഡാറുകള്‍ സ്ഥാപിച്ചതായി ഉമ്മുല്‍ ഖുവൈന്‍ പോലീസ്. ഏപ്രില്‍ 3 മുതല്‍ റഡാറുകള്‍ പ്രവർത്തന സജ്ജമാകും. സൗരോർജ്ജത്തില്‍ പ്രവർത്തിക്കുന്ന റഡാറുകളാണ് സ്ഥാപിച്ചിട്ടുളളത്.
കാല്‍നട ക്രോസിംഗുകളില്‍ വാഹനം നിർത്താതെയുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ് റഡാറുകള്‍ പ്രവർത്തനക്ഷമാക്കിയതെന്ന് പോലീസ് അറിയിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം നിരവധി പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ഗതാഗത നിയമങ്ങള്‍ അനുസരിച്ച് കാല്‍നടയാത്രാക്കാർക്ക് വഴി നല്‍കാതിരുന്നാല്‍ 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്‍റുമാണ് ശിക്ഷ. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവരെ നിരീക്ഷിക്കാനായി അബുദബിയിലെ റോഡുകളില്‍ ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.