യുഎഇയില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

ദുബായ്:യുഎഇയില്‍ താപനില ഉയ‍രുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. അന്തരീക്ഷ ഈർപ്പവും വർദ്ധിക്കും. രാജ്യത്തിന്‍റെ ഉള്‍ഭാഗങ്ങളില്‍ മഞ്ഞ് രൂപപ്പെടും. തണുത്ത കാറ്റ് വീശും. കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. യെല്ലോ, ഓറഞ്ച് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. അബുദബിയില്‍ കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. അതേസമയം ദുബായില്‍ താപനില 27 ഡിഗ്രി സെല്‍ഷ്യസും 19 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

അതേസമയം താപനില ഉയരുന്നതിനാല്‍ കരയിലും കടല്‍ തീരത്തുമായി ജെല്ലി ഫിഷ് അടിഞ്ഞേക്കുമെന്ന് അബുദബി പരിസ്ഥിതി ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ജെല്ലി ഫിഷുമായി സമ്പർക്കം പൂലർത്തരുതെന്നും ഇവയുമായി സുരക്ഷിത അകലം പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ജെ​ല്ലി ഫി​ഷു​മാ​യി സ​മ്പ​ര്‍ക്ക​മു​ണ്ടാ​യ​ശേ​ഷം ക​ടു​ത്ത വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി ചികിത്സതേടണം. ശത്രുക്കളില്‍ നിന്ന് രക്ഷനേടാനായി ജെല്ലി ഫിഷ് ശരീരത്തില്‍ വിഷം ഉല്പാദിപ്പിക്കാറുണ്ട്. അലർജിയുളളവർക്ക് ജെല്ലി ഫിഷുമായുളള സമ്പർക്കം അപകടമുണ്ടാക്കാറുണ്ട്. ഏതെങ്കിലും തരത്തിലുളള അസ്വസ്ഥതകള്‍ പ്രകടമായാല്‍ ചികിത്സ തേടണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.