ഷാർജയില്‍ ഗതാഗത പിഴകളിലെ ഇളവുകള്‍ പ്രാബല്യത്തിലായി

ഷാർജയില്‍ ഗതാഗത പിഴകളിലെ ഇളവുകള്‍ പ്രാബല്യത്തിലായി

ഷാ‍ർജ: ഗതാഗത പിഴകളില്‍ ഷാ‍ർജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം തീരുമാനിച്ച പ്രകാരമുളള ഇളവുകള്‍ പ്രാബല്യത്തിലായി. നിയമലംഘനത്തിന് പിഴ കിട്ടി 60 ദിവസത്തിനുളളില്‍ പിഴയടക്കുന്നവർക്ക് പിഴത്തുകയില്‍ 35 ശതമാനം ഇളവാണ് ലഭിക്കുക. വാഹനം കണ്ടുകെട്ടിയതിന്‍റെ ഫീസിനും ഈ ഇളവ്​ ലഭിക്കും.

60 ദിവസത്തിനും ഒരു വർഷത്തിനുമിടയിലാണ്​ പിഴ തിരിച്ചടക്കുന്നതെങ്കിൽ 25 ശതമാനം ഇളവ്​ ലഭിക്കും. എന്നാൽ, വാഹനം കണ്ടുകെട്ടിയതിന്‍റെ ഫീസ്​ പൂർണമായും അടക്കേണ്ടിവരും. ഒരു വർഷത്തിന്​ ശേഷം അടക്കുന്നവർക്ക്​ പിഴ ഇളവ്​ ഉണ്ടായിരിക്കില്ല.

ഷാർജ പോലീസ് ആപ്ലിക്കേഷനിലൂടെയും ആഭ്യന്തര മന്ത്രാലയം ആപ്ലിക്കേഷനിലൂടെയും (MOI UAE), എമിറേറ്റിലെ പോലീസ്, വാണിജ്യ കേന്ദ്രങ്ങളിൽ വ്യാപിച്ചിരിക്കുന്ന (സഹൽ) ഉപകരണങ്ങൾ വഴിയും പിഴയടയ്ക്കാം. നേരത്തെ അബുദബിയിലും സമാനമായ രീതിയില്‍ പിഴയിളവ് പ്രഖ്യാപിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.