ദോഹ: ഇന്‍റർകോം ദോഹ കോണ്‍ഫറന്‍സിന് ഖത്തര്‍ ആതിഥേയത്വം വഹിക്കും. ഖത്തര്‍ മ്യൂസിയമാണ് ഇക്കാര്യം അറിയിച്ചത്. സാംസ്‌കാരിക സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും മ്യൂസിയത്തിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും ട്രെന്‍ഡുകളും ചര്‍ച്ച ചെയ്യുന്നതും ആയിരിക്കും ലോകമെമ്പാടുമുള്ള മ്യൂസിയം പ്രൊഫഷണലുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഇന്‍റർകോം ദോഹ 2023 കോണ്‍ഫറന്‍സ്.
ഇന്‍റർ കോം ദോഹ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് മെയ് 7 മുതല്‍ 9 വരെ നൈപുണ്യവും ചിന്താഗതിയും രൂപപ്പെടുത്തുന്നതിനായുള്ള വിഷണറി ലീഡര്‍ കോണ്‍ഫറന്‍സ് ഖത്തര്‍ ദേശീയ മ്യൂസിയത്തില്‍ നടക്കും. സിഎംഎം, ഐകോം സീ, ഐകോം ക്രൊയേഷ്യ എന്നിവയുടെ സഹകരണത്തോടെ ഐകോം-ഇന്‍റർകോം സംഘടിപ്പിക്കുന്നതാണ് വിഷണറി ലീഡര്‍ കോണ്‍ഫറന്‍സ്.