കര്‍ഷക സംഘടനകള്‍ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയും പരാജയം; ഇനി കേന്ദ്രവുമായി ചര്‍ച്ചയ്ക്കില്ല

കര്‍ഷക സംഘടനകള്‍ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയും പരാജയം; ഇനി കേന്ദ്രവുമായി ചര്‍ച്ചയ്ക്കില്ല

ന്യൂഡല്‍ഹി: കര്‍ഷകരെ സമരത്തില്‍ നിന്നും പിന്‍വലിയ്ക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നീക്കവും വിഫലം അയി. ചൊവ്വാഴ്ച വൈകിട്ടോടെ 15 ഓളം കര്‍ഷ സംഘടന നേതാക്കളുമായി അമിത് ഷാ ചര്‍ച്ഛ നടത്തിയെങ്കിലും കാർഷിക നിയമങ്ങളെ കുറിച്ഛ് സംഘടന നേതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തനാണ് ശ്രമിച്ചത്. ഇത് കൊണ്ട് തന്നെ ഇനി കേന്ദ്രവുമായി ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷക സംഘടന നേതാക്കള്‍ വ്യക്തമാക്കുകയായിരുന്നു. നിയമം പിന്‍വലിയ്ക്കുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാത്തതിനാല്‍ കൃഷിമന്ത്രി വിളിച്ചുചേര്‍ത്ത ആറാംഘട്ട ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

നിയമം പിന്‍വലിക്കുക പ്രായോഗികമല്ലെന്നും. ആവശ്യമായ ഭേദഗതി കൊണ്ടുവരാം എന്നുമാണ് കേന്ദ്രം കര്‍ഷകര്‍ക്ക് മുന്നില്‍ ആവര്‍ത്തിയ്ക്കുന്ന നിലപാട്. മിനിമം താങ്ങുവില രേഖാമൂലം ഉറപ്പു നല്‍കാം എന്നും, കര്‍ഷകര്‍ക്ക് ആശങ്കയുള്ള മറ്റു വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാം എന്നും കേന്ദ്ര വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിയ്ക്കാതെ സമരം അവസാനിപ്പിയ്ക്കില്ല എന്നാണ് കര്‍ഷകരുടെ നിലപാട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.