ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഐന്‍ ദുബായ് തുറക്കില്ല

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഐന്‍ ദുബായ് തുറക്കില്ല

ദുബായ് : ലോകത്തെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമായ ഐന്‍ ദുബായ് സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത് നീട്ടി.അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ വർഷമാണ് ഐന്‍ ദുബായിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നത് താല്‍ക്കാലികമായി നിർത്തിയത്.

2022 മാർച്ചില്‍ അടച്ച ഐന്‍ ദുബായ് പിന്നീട് ഒക്ടോബറിലാണ് അറ്റകുറ്റപ്പണികള്‍ തുടരുന്നതിനാല്‍ അടച്ചിടല്‍ നീട്ടുകയാണെന്ന് അറിയിച്ചത്. നിലവില്‍ എന്ന് തുറക്കുമെന്നത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. ദുബായ് ബ്ളൂ വാട്ടേഴ്സ് ദ്വീപിലാണ് 250 മീറ്റർ ഉയരമുള്ള ഒബ്സർവേഷൻ വീൽ ഒരുക്കിയിരിക്കുന്നത്. 2021 ഒക്ടോബറിലാണ് ഐന്‍ ദുബായ് തുറന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.