ഭേദഗതികളുമായി കേന്ദ്രം; നോക്കാമെന്ന് കര്‍ഷകര്‍

ഭേദഗതികളുമായി കേന്ദ്രം; നോക്കാമെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യത്തെ കര്‍ഷക സമൂഹം നടത്തുന്ന സമരം ഒത്തു തീര്‍പ്പാക്കാന്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം ഘട്ട ചര്‍ച്ച കര്‍ഷക സംഘടനകള്‍ റദ്ദാക്കി.

ഇതിനിടെ വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തുന്നത്.

ദിവസങ്ങള്‍ കഴിയുന്തോറും കര്‍ഷക സമരം ഒന്നിനൊന്ന് ശക്തമാകുന്ന സാഹചര്യത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്താമെന്ന പുതിയ വാഗ്ദാനം കേന്ദ്രം മുന്നോട്ടു വച്ചു. താങ്ങുവില നിലനിര്‍ത്തും, കാര്‍ഷിക വിപണികളിലും പുറത്തും ഒരേ നികുതി, കരാര്‍കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, വിപണിക്ക് പുറത്തുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ തുടങ്ങിയ ഭേദഗതികളാകാമെന്നാണ് കേന്ദ്ര നിലപാട്. കേന്ദ്രം രേഖാമൂലം തരുന്ന കരട് ഭേദഗതികള്‍ സംഘടനകള്‍ ഇന്ന് ചര്‍ച്ച ചെയ്യും. അതിനു ശേഷമാകും തുടര്‍ നടപടികളെന്ന് കര്‍ഷക സംഘടന നേതാക്കള്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.