'ക്രിസ്തുവിന്റെ ചിന്തകള്‍ സമൂഹത്തെ പ്രചോദിപ്പിക്കുന്നത് തുടരട്ടെ': പ്രധാനമന്ത്രി

'ക്രിസ്തുവിന്റെ ചിന്തകള്‍ സമൂഹത്തെ പ്രചോദിപ്പിക്കുന്നത് തുടരട്ടെ': പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ കുരിശിലെ മഹാത്യാഗത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ദുഖവെള്ളിയാഴ്ച ആചരിക്കുമ്പോള്‍ ട്വിറ്ററില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.

കര്‍ത്താവായ ക്രിസ്തു സഹിച്ച ത്യാഗത്തിന്റെ ചൈതന്യത്തെ നാം ഓര്‍ക്കുകയാണെന്നും വേദനയും കഷ്ടപ്പാടും അവിടുന്ന് സഹിച്ചുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

സേവനത്തിന്റെയും അനുകമ്പയുടെയും ആദര്‍ശങ്ങളില്‍ നിന്ന് ക്രിസ്തു ഒരിക്കലും വ്യതിചലിച്ചില്ലെന്നും കര്‍ത്താവായ ക്രിസ്തുവിന്റെ ചിന്തകള്‍ സമൂഹത്തെ പ്രചോദിപ്പിക്കുന്നത് തുടരട്ടെയെന്നും മോഡി ട്വീറ്റ് ചെയ്തു. രണ്ടായിരത്തിമുന്നൂറില്‍ പരം ആളുകളാണ്  ഇതുവരെ    ഇത് റീട്വീറ്റ് ചെയ്തിരിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.