ദുഖവെള്ളിയാചരിച്ച് യുഎഇയിലെ വിശ്വാസികളും

ദുഖവെള്ളിയാചരിച്ച് യുഎഇയിലെ വിശ്വാസികളും

ദുബായ് : യേശുവിന്‍റെ പീഢാനുഭവങ്ങളുടെയും കുരിശുമരണത്തിന്‍റെയും ഓ‍ർമ്മയില്‍ യുഎഇയിലെ പ്രവാസികളും ദുഖവെള്ളിയാചരിച്ചു.യുഎഇയിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന പ്രാർത്ഥന ചടങ്ങുകളില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. 

ഷാർജ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചില്‍ നടന്ന പ്രത്യേക പ്രാർത്ഥനയ്ക്ക് ഡോ യൂഹാനോന്‍ മാർ ക്രിസോസ്റ്റം മെത്രാപൊലീത്ത മുഖ്യ കാർമികത്വം വഹിച്ചു. ഷാർജ മാർത്തോമ ചർച്ചില്‍ നടന്ന പ്രത്യേക പ്രാർത്ഥനചടങ്ങുകളിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
വികാരി റെവറന്‍റ് മാത്യു എബ്രഹാം നേതൃത്വം നല്‍കി.ഇടവക വികാരി ഫാദർ എല്‍ദോസ് കാവാട്ട്,എബിന്‍ ബേബി ഊമേലില്‍, ഏലിയാസ് മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഷാർജ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പാത്രിയാർക്കല്‍ കത്തീഡ്രലില്‍ പ്രാർത്ഥനാചടങ്ങുകള്‍. സെന്‍റ് മിഖായേല്‍സ് കതോലിക്ക പളളിയില്‍ നടന്ന പ്രാർത്ഥനയ്ക്ക് ഫാദർ തോമസ്,ഫാദർ ഡെന്നീസ്, ഫാദർ മുത്തു എന്നിവർ നേതൃത്വം നല്‍കി.   

അബുദബി സെന്‍റ് ജോർജ്ജ് ഓർത്ത ഡോക്സ് കത്തീഡ്രലില്‍ രാവിലെ മുതല്‍ നടന്ന പ്രത്യേക പ്രാർത്ഥനകളില്‍ നിരവധി പേർ പങ്കെടുത്തു.മലയാളത്തിന് പുറമെ മറ്റ് വിവിധ ഭാഷകളിലും പ്രാർത്ഥനകള്‍ നടന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.