കുവൈറ്റിലെ വിവിധ ക്രൈസ്തവ സഭാസമൂഹങ്ങൾ യേശുക്രിസ്തുവിന്റെ പീഡാനുഭവ ചരിത്രം അനുസ്മരിച്ചു

കുവൈറ്റിലെ വിവിധ ക്രൈസ്തവ സഭാസമൂഹങ്ങൾ  യേശുക്രിസ്തുവിന്റെ പീഡാനുഭവ ചരിത്രം അനുസ്മരിച്ചു

കുവൈറ്റ് സിറ്റി: മാനവകുലത്തിൻ്റെ പാപപരിഹാരത്തിനു വേണ്ടി കാൽവരിയിൽ സ്വയം ബലിയായിത്തീർന്ന ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ബലിയർപ്പണത്തിൻ്റെ ഓർമ്മ കുവൈറ്റിലെ വിവിധ ക്രൈസ്തവ സഭാസമൂഹങ്ങൾ ദുഃഖവെള്ളിയാഴ്ച ദിനത്തിൽ അനുസ്മരിച്ചു.


കുവൈറ്റ് സിറ്റിയിലെ ഹോളി ഫാമിലി കോ കത്തീഡ്രലിലെ സീറോ മലബാർ ശുശ്രൂഷകൾക്ക് ഫാ. ജോൺസൺ അരാശ്ശേരിൽ 0FM Cap മുഖ്യകാർമ്മികത്വം വഹിച്ചു. കുവൈറ്റ് സിറ്റി മാർത്തോമ്മ ഇടവകയുടെ ദു:ഖവെള്ളി ശുശ്രൂഷകൾക്ക് വികാരി ഫാ. ഏ.റ്റി. സക്കറിയാ മുഖ്യകാർമ്മികനായിരുന്നു. ഫാ. അലക്സ് എം മാളിയേക്കൽ വചന സന്ദേശം നൽകി. 


അബ്ബാസിയാ സെൻറ് ഡാനിയേൽ കംബോണി ഇടവകയിൽ വികാരി ഫാ. ജോണി ലോണീസ് മഴുവഞ്ചേരി OFM Cap, അസി. വികാരി ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ OFM Cap എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഫാ. ജോൺ തുണ്ടിയത്ത് സീറോ മലങ്കര റീത്തിലെ തിരുക്കർമ്മങ്ങൾക്കും ഫാ. പോൾ വലിയവീട്ടിൽ OFM Cap ലത്തീൻ റീത്തിലെ തിരുക്കർമ്മങ്ങൾക്കും മുഖ്യകാർമ്മികരായിരുന്നു.

സെൻ്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ദു:ഖവെള്ളി ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ കൽക്കത്താ മെത്രാപ്പോലീത്താ മാർ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികനായിരുന്നു. വികാരി ഫാ. ലിജു കെ പൊന്നച്ചൻ, അസി. വികാരി ഫാ. ബിജു പാറയ്ക്കൽ, ഫാ. ഗീവർഗ്ഗീസ് ജോൺ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.