ഇന്റർ റിലീജിയസ് ഈസ്റ്റർ ആഘോഷങ്ങളുമായി ഡൽഹി ചാവറ കൾച്ചറൽ സെന്റർ

ഇന്റർ റിലീജിയസ് ഈസ്റ്റർ ആഘോഷങ്ങളുമായി ഡൽഹി ചാവറ കൾച്ചറൽ സെന്റർ

ഉയിർപ്പിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ നാളെ ഈസ്റ്റർ ആഘോഷിക്കുന്നു. യേശുദേവൻ കുരിശിലേറിയ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റതിൻറെ ഓർമ്മ പുതുക്കലാണ് ഈസ്റ്ററായി ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികൾ വിവിധ പരിപാടികളോടെയാണ് ഈസ്റ്റർ ആഘോഷിക്കുന്നത്.


ഡൽ​ഹിയിലെ ചാവറ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഡൽഹി വെസ്റ്റേൺ കോർട്ടിൽ( മൾട്ടി പർപ്പസ് ഓഡിറ്റോറിയം) വെച്ച് ഈസ്റ്റർ സെലിബ്രേഷൻ വിപുലമായ രീതിയിൽ നടത്തപ്പെടുന്നു. ഇന്റർ റിലീജിയസ് എക്വിമെനിക്കൽ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു.


രാവിലെ 10.30 മുതൽ 12.30 വരെ നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നത് നാഷണൽ കമ്മീഷൻ മൈനോരിറ്റീസ് ചെയർമാൻ ഇഖ്ബാൽ സിം​ഗ് ലാൽപുര ഐപിഎസ് ആണ്. ഡൽഹി ആർച്ച് ബിഷപ്പ് അനിൽ ജോസഫ് തോമസ് കൗട്ടോ അനു​ഗ്രഹീത പ്രഭാഷണം നടത്തും. ഡൽഹി സ്പീക്കർ റാം നിവാസ് ​ഗോയൽ, നാഷണൽ കമ്മീഷൻ ഓഫ് മൈനോറിറ്റീസ് മെമ്പർ റിൻചാൻ ലാമോ, മുൻ അംമ്പാസഡർ കെപി ഫാബിയൻ, മുൻ ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം, സിബിഎസ്ഇ ഡയറക്ടർ ഡോ. ജോസഫ് ഇമ്മാനുവേൽ, ആചാര്യ സുശീൽ മുനി മിഷൻ സ്ഥാപകൻ വിവേക് മുനി ജി മഹാരാജ്, പബ്ലിക് ഇൻഫർമേഷൻ ഡയറക്ടർ കാർമൽ തൃപതി,

ഇന്ത്യൻ പാർലമെന്റ് ഓഫ് ഓൾ റിലീജിയസ് നാഷണൽ ​കൺവീണർ ​ഗോസ്വാമി സുശീൽജി മഹാരാജ്, ജ്വീഡിഷ് കമ്മ്യൂണിറ്റി ഹെഡ് റാബി എസക്കിയേൽ ഐസക് മലേകർ, ഇസ്ലാമിക പണ്ഡിതൻ ഡോ. മൗലാന കൽബേ റുഷൈദ്, പ്രിൻസിപ്പൽ ഡയറക്ടർ ഡോ സുബു റഹ്മാൻ ഐഎഎസ്, ‌ടെമ്പിൾ ഓഫ് ഔട്ട്സ്റ്റാൻഡിം​ഗ് ഇൻഡ്യ ഫെഡറേഷൻ സെക്രട്ടറി ഡോ.എ കെ മർച്ചെന്റ്, സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. സാജു ജേക്കബ്, കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി, ദീപിക പത്രം അസോസിയേറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ, ഐസിവൈഎം നാഷണൽ പ്രസിഡന്റ്‌ അഡ്വ. ആന്റണി ജൂഡി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.