ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡൽഹിയിലെ ഗോൾഡഖാന പള്ളി സന്ദർശിക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് സന്ദർശനം. ഇത് ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു ക്രൈസ്‌വ ദേവാലയം സന്ദർശിക്കുന്നത്. മലയാളികളായ പുരോഹിതരടക്കം ചടങ്ങിൽ പങ്കെടുക്കും.
ഡൽഹിയിലെ ഗോൾഡഖാന പള്ളിയും ഹോസ്ഗാസ് പള്ളിയുമായിരുന്നു പരിഗണനയിൽ. ഇതിൽ നിന്നാണ് ഗോൾഡഖാന പള്ളി തെരഞ്ഞെടുത്തത്. പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നും ഗോൾഡഖാന പള്ളിയിലേക്കുള്ള ദൂരം, ചരിത്ര പ്രാധാന്യം എന്നിവ പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനം. പ്രാഥമിക സുരക്ഷാ പരിശോധനകൾ എല്ലാം പൂർത്തിയായി.
ചടങ്ങിൽ മലങ്കര ഓർത്തിഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രീതിയൻ കത്തോലിക്ക ബാവയും ഫരീദാബാദ് അതിരൂപത അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര പങ്കെടുക്കും.
ഈ ആഴ്ച ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രീതിയൻ കത്തോലിക്ക ബാവ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.