യാത്രക്കാരന്റെ മോശം പെരുമാറ്റം; ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

യാത്രക്കാരന്റെ മോശം പെരുമാറ്റം; ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം യാത്രക്കാരന്‍ വിമാന ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് തിരിച്ചിറക്കി.

ജീവനക്കാരോട് യാത്രക്കാരന്‍ ദേഷ്യപ്പെടുകയും പിന്നീട് തര്‍ക്കം ഉണ്ടാവുകയും ചെയ്തതോടെയാണ് എയര്‍ ഇന്ത്യയുടെ എഐ 111 വിമാനം തിരിച്ചിറക്കിയത്. ക്യാബിന്‍ ക്രൂവിലെ രണ്ടുപേരെ യാത്രക്കാരന്‍ മര്‍ദിച്ചുവെന്നാണ് പരാതി.

വിമാനക്കമ്പനി ഡല്‍ഹി എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കയതിനെ തുടര്‍ന്ന് പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. 225 ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനം പ്രശ്‌നമുണ്ടാക്കിയ ആളെ ഡല്‍ഹി വിമാനത്താവളത്തിലിറക്കിയ ശേഷം ലണ്ടനിലേക്ക് പറന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.