ദുബായ്: യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണയില്‍ രാജ്യമിന്ന് ജീവകാരുണ്യദിനമായി ആചരിക്കുന്നു. 2004 ല്‍ റമദാന് 19 നാണ് ഷെയ്ഖ് സായിദ് വിടപറഞ്ഞത്. യുഎഇയുടെ സമൃദ്ധിയുടെ യാത്രയിലെ ആദ്യ വിത്ത് പാകിയത് ബാബാ സായിദെന്ന് ലോകം വിളിക്കുന്ന ഷെയ്ഖ് സായിദാണ്.
അദ്ദേഹത്തിന്റെ പാത പിന്തുടർന്നാണ് രാജ്യം വണ്‍ ബില്ല്യണ്‍ മീല്‍സ് പോലുളള ജീവകാരുണ്യപ്രവർത്തനങ്ങള്‍ നടത്തുന്നത്. 1971ൽ അബൂദബി ഫണ്ട് ഫോർ ഡെവലപ്മെന്റ് സ്ഥാപിച്ചാണ് ഷെയ്ഖ് സായിദ് വിദേശങ്ങളിൽ സഹായങ്ങൾ നൽകുന്നത് ആരംഭിച്ചത്.തുടർന്ന് വിവിധ രാജ്യങ്ങളിൽ സഹായങ്ങൾ ലഭ്യമാക്കുന്ന നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. 2018 ല്‍ സായിദ് ഹ്യൂമാനിറ്റേറിയന്‍ വർഷമായും രാജ്യം ആചരിച്ചിരുന്നു.