അബുദബി: യുഎഇയില്‍ നാളെ മുതല്‍ 1000 ദിർഹത്തിന്‍റെ പുതിയ നോട്ടുകള്‍ ധനവിനിമയ സ്ഥാപനങ്ങളില്‍ ലഭ്യമാകും.യുഎഇ സെന്‍ട്രല്‍ ബാങ്കാണ് പുതിയ നോട്ട് പുറത്തിറക്കിയത്.
യുഎഇയുടെ ബഹിരാകാശ പര്യവേക്ഷണം, അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ബറാക ആണവോർജ പ്ലാന്‍റ് എന്നിവയുടെ ചിത്രങ്ങളും പുതിയ നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാഴ്ചയില്ലാത്തവർക്ക് മൂല്യം മനസിലാക്കാന്‍ ബ്രെയിൻ ലിപിയും നോട്ടില്‍ ചേർത്തിട്ടുണ്ട്.