ദുബായ്:കാലാവസ്ഥ മാറ്റത്തിന് മുന്നോടിയായി യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ മഴ പെയ്തു. ഇന്നും അബുദബിയിലും ദുബായിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചന. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും.
രാജ്യത്ത് താപനില ഉയരും. ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസായിരിക്കും. രാജ്യത്താകമാനം പൊടിക്കാറ്റ് വീശും. ഒമാന്‍ കടലും അറബിക്കടലും പ്രക്ഷുബ്ധമായേക്കും.