ഈദുല്‍ ഫിത്‍ർ: ശമ്പളം മുന്‍കൂറായി നല്‍കണമെന്ന് ഷെയ്ഖ് മുഹമ്മദ്

ഈദുല്‍ ഫിത്‍ർ: ശമ്പളം മുന്‍കൂറായി നല്‍കണമെന്ന് ഷെയ്ഖ് മുഹമ്മദ്

ദുബായ്:ഈദുല്‍ ഫിത്റിനോട് അനുബന്ധിച്ച് ഫെഡറല്‍ സർക്കാ‍ർ ജീവനക്കാർക്ക് ശമ്പളം മുന്‍കൂറായി നല്‍കണമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അടുത്തമാസം നല്‍കേണ്ട ശമ്പളം ഈ മാസം 17 ന് മുന്‍പ് നല്‍കണമെന്നാണ് ഷെയ്ഖ് മുഹമ്മദിന്‍റെ നിർദ്ദേശം.

ഏപ്രില്‍ 21 നായിരിക്കും യുഎഇയില്‍ ഈദുല്‍ ഫിത്റെന്നാണ് ജ്യോതി ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. ഏപ്രില്‍ 20 മുതല്‍ 23 വരെയാണ് യുഎഇയിലെ അവധി. ഈദ് ദിനത്തോട് അനുബന്ധിച്ച് ഇതില്‍ മാറ്റങ്ങളുണ്ടായേക്കും.ഈദിന് ഒരുങ്ങാനും ഈദ് അവധി ദിനങ്ങള്‍ ആഘോഷിക്കാനുമായി ശമ്പളം മുന്‍കൂറായി നല്‍കണമെന്നാണ് ഷെയ്ഖ് മുഹമ്മദ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.