ദുബായ്:ദുബായില്‍ ദുബായ് പി 7 എന്ന ഫാന്‍സി നമ്പർ ലേലത്തില്‍ പോയത് 5.5 കോടി ദിർഹത്തിന്. അതായത് 122.61 കോടി രൂപയ്ക്ക്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച വണ്‍ ബില്ല്യണ്‍ മീല്‍സ് പദ്ധതിയിലേക്കുളള ധനസമാഹരണത്തിനായാണ് ലേലം സംഘടിപ്പിച്ചത്.
എച്ച് 31, ഡബ്ല്യൂ78, എൻ41, എ.എ19, എ.എ22, എക്സ്36, ഇസെഡ്37, എ.എ80 എന്നീ നമ്പറുകളും ലേലത്തില്‍ വിറ്റുപോയി. ആകെ 9.79 കോടി ദിർഹമാണ് ലേലത്തിലൂടെ സമാഹരിച്ചത്.