ന്യൂഡല്‍ഹി: ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്ക് നേരെ സംഭവിച്ച ബോംബാക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തന്റെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ സുരക്ഷിതനാണെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.
'ജപ്പാനിലെ വകയാമയില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ അക്രമാസക്തമായ സംഭവത്തെക്കുറിച്ച് അറിഞ്ഞു. അവിടെ എന്റെ സുഹൃത്ത് ഫ്യൂമിയോ കിഷിദ ഉണ്ടായിരുന്നു. അദ്ദേഹം സുരക്ഷിതനാണെന്ന ആശ്വാസത്തിലാണ്. അദ്ദേഹത്തിന്റെ ക്ഷേമത്തിനും നല്ല ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. എല്ലാ അക്രമ പ്രവര്‍ത്തനങ്ങളെയും ഇന്ത്യ അപലപിക്കുന്നു'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ന് ഉച്ചയോടെയാണ് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്ക് നേരെ ബോംബാക്രമണമുണ്ടായത്. ജപ്പാനിലെ വകാമയില്‍ പ്രസംഗത്തിനിടെയായിരുന്നു അക്രമം. അക്രമവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. കിഷിദയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.