കെജരിവാളിനെ ചോദ്യം ചെയ്യുന്നത് ആറ് മണിക്കൂര്‍ പിന്നിട്ടു; പ്രതിഷേധിച്ച എഎപി നേതാക്കള്‍ കസ്റ്റഡിയില്‍

കെജരിവാളിനെ ചോദ്യം ചെയ്യുന്നത് ആറ് മണിക്കൂര്‍ പിന്നിട്ടു; പ്രതിഷേധിച്ച എഎപി നേതാക്കള്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ചോദ്യം ചെയ്യുന്ന സിബിഐ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ച എഎപി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഇവിടെ നിന്ന് മാറിയതിനു പിന്നാലെ ആണ് നടപടി.

മന്ത്രിമാരായ സൗരഭ്, ആത്തിഷി, ഗെലോട്ട് എന്നിവരെയും രാഘവ് ഛദ്ദ, സഞ്ജയ് സിംഗ് ഉള്‍പ്പെടെ നിരവധി എഎപി നേതാക്കളെയും കസ്റ്റഡിയില്‍ എടുത്തു. പൊലീസിന്റെ നിര്‍ദേശം ലംഘിച്ച് സമരം നടത്തിയതിനാണ് നടപടി.

ഗഗതാഗത തടസം ഉണ്ടാകുന്നു എന്ന് ആരോപിച്ചാണ് സിബിഐ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിക്കുന്ന എഎപി നേതാക്കളോട് പിരിഞ്ഞ് പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.

എന്നാല്‍ ബാരിക്കേഡ് വച്ച് ഗതാഗത തടസം ഉണ്ടാക്കിയത് പൊലീസാണെന്ന് നേതാക്കളും ആരോപിച്ചു. പ്രതിഷേധം തുടരുമെന്നും നേതാക്കള്‍ പറഞ്ഞിരുന്നു. പിന്നാലെയായിരുന്നു കസ്റ്റഡിയിലെടുത്ത് നീക്കിയത്. അതേസമയം അരവിന്ദ് കെജരിവാളിനെ ചോദ്യം ചെയ്യുന്നത് ആറ് മണിക്കൂര്‍ പിന്നിട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.