ഹൈദരാബാദ്: മുന്‍ എംപി വിവേകാനന്ദ റെഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡിയുടെ അമ്മാവന്‍ അറസ്റ്റില്‍. വൈ.എസ്. ഭാസ്‌കര്‍ റെഡിയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
2019 മാര്‍ച്ച് 15 നാണ് വിവേകാനന്ദ റെഡിയെ പുലിവെന്‍ഡുലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 2019 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു മരണം. ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര്‍ റെഡിയുടെ സഹോദരനാണ് ഇദ്ദേഹം.
കൊല്ലപ്പെട്ട വിവേകാനന്ദ റെഡി മുന്‍ ലോക്സഭാംഗവും, ആന്ധ്ര മുന്‍ എംഎല്‍എയുമാണ്. വിവേകാനന്ദ റെഡിയുടെ കൊലപാതകം ആദ്യം പ്രത്യേക പൊലീസ് സംഘമാണ് അന്വേഷിച്ചത്. പിന്നീട് 2020 ല്‍ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.