ഭീമന്‍ പരസ്യബോര്‍ഡ് നിലംപൊത്തി: നാല് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്

ഭീമന്‍ പരസ്യബോര്‍ഡ് നിലംപൊത്തി: നാല് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്

പുനെ: ശക്തമായ കാറ്റില്‍ നിലംപതിച്ച കൂറ്റന്‍ പരസ്യ ബോര്‍ഡിനടിയില്‍പ്പെട്ട് നാല് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്വാഡ് ടൗണ്‍ഷിപ്പിലാണ് അപകടമുണ്ടായത്. കനത്ത മഴയിലും കാറ്റിലുമാണ് ഭീമന്‍ പരസ്യബോര്‍ഡ് തകര്‍ന്നു വീണത്.

തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഇരുമ്പില്‍ തീര്‍ത്ത പരസ്യ ബോര്‍ഡാണ് നിലംപതിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. തകര്‍ന്ന ബോര്‍ഡിന് കീഴില്‍ അകപ്പെട്ട നിരവധി പേരെ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ച് ആശുപത്രിയിലേയ്ക്ക് മാറ്റി.

രക്ഷാപ്രവര്‍ത്തനത്തിനായി കൂറ്റന്‍ ക്രെയിനുകള്‍ അടക്കം വിന്യസിച്ചിട്ടുണ്ട്. നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.