ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 7,633 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. 11 മരണവും ഇന്നലെ രേഖപ്പെടുത്തി. അതേസമയം സജീവ കേസുകള്‍ 61,233 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്നത്തെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ, ആകെ മരണസംഖ്യ 5,31,152 ആയി ഉയര്‍ന്നു.
ഡല്‍ഹിയിലും കേരളത്തിലും നാല് വീതവും ഹരിയാന, കര്‍ണാടക, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കേസുകളുടെ എണ്ണം 4.47 കോടിയായി (4,48,34,859) രേഖപ്പെടുത്തി. സജീവമായ കേസുകള്‍ ഇപ്പോള്‍ മൊത്തം അണുബാധകളുടെ 0.14 ശതമാനമാണ്, ദേശീയ കോവിഡ്-19 വീണ്ടെടുക്കല്‍ നിരക്ക് 98.68 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗം ഭേദമായവരുടെ എണ്ണം 4,42,42,474 ആയി ഉയര്‍ന്നപ്പോള്‍ മരണനിരക്ക് 1.18 ശതമാനമാണ്. രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍.