രാജ്യം വീണ്ടും കോവിഡ് ഭീതിയില്‍; 10,542 പേര്‍ക്ക് വൈറസ് ബാധ

രാജ്യം വീണ്ടും കോവിഡ് ഭീതിയില്‍; 10,542 പേര്‍ക്ക് വൈറസ് ബാധ

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും പതിനായിരം കടന്ന് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,542 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 63,562 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തിങ്കളാഴ്ച 7633 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 26.54 ശതമാനമാണ്. കഴിഞ്ഞദിവസം 1537 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അഞ്ച് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.