ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ട് ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ ലോക്കോ പൈലറ്റ് മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്ക്.
സിംഗ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെ 6.30 നായിരുന്നു അപകടം. കല്‍ക്കരിയുമായി ബിലാസ്പൂരില്‍ നിന്ന് വന്ന ചരക്ക് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. മധ്യപ്രദേശിലെ കട്നിയിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലും കല്‍ക്കരിയാണ് നിറച്ചിരുന്നത്.
ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോക്കോ പൈലറ്റ് രാജേഷ് പ്രസാദ് ആണ് മരിച്ചത്. ബിഹാര്‍ മുസാഫര്‍പൂര്‍ സ്വദേശിയാണ്.