ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച് നാലുപേർ മരിച്ചു

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച് നാലുപേർ മരിച്ചു

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച് നാല് സൈനികർ മരണപ്പെട്ടു. പൂഞ്ച് - ജമ്മു ദേശീയപാതയിൽ ഭാട്ടാധൂടിയ പ്രദേശത്തിന് സമീപമാണ് അപകടമുണ്ടായത്. സംഭവം അറിഞ്ഞയുടൻ ഉന്നത സൈനിക ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് എത്തി. ഇടിമിന്നലിനെ തുടർന്നാകാം തീപിടിത്തമുണ്ടായതെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.

സൈനിക വാഹനത്തിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തീ പടർന്നതിന് പിന്നാലെ വാഹനം ഒരു അഗ്‌നിഗോളമായി മാറുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.