ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സാകേത് ജില്ലാ കോടതി വളപ്പില്‍ വെടിവയ്പ്. ലോയേഴ്സ് ബ്ലോക്കിന് സമീപമാണ് സംഭവം. ഒരു സ്ത്രീക്ക് പരുക്കേറ്റു. അഭിഭാഷകന്റെ വേഷത്തിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
പരിക്കേറ്റ യുവതിയെ എയിംസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഭര്‍ത്താവാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ വിചാരണയ്ക്കായി കോടതിയിലെത്തിയ സ്ത്രീക്കാണ് വെടിയേറ്റത്. വെടിവയ്പ്പിനെ തുടര്‍ന്ന് കോടതിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറില്‍ അഭിഭാഷക വേഷം ധരിച്ചെത്തിയ രണ്ട് അക്രമികള്‍ രോഹിണി കോടതിയിലും വെടിവയ്പ് നടത്തിയിരുന്നു.