ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 31,522 പേര്‍ക്ക് കോവിഡ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 97,67,372 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 37,725 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 92,53,306 ആയി.
ഇരുപത്തിനാല് മണിക്കൂറിനിടെ 412 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,41,772 ആയി. രാജ്യത്ത് നിലവില്‍ 3,72,293 പേരാണ് ചികിത്സയിലുള്ളത്.