പൂനെ ബാംഗ്ലൂർ ഹൈവേയിൽ ട്രക്ക് ബസിലിടിച്ച് നാല് പേർ മരിച്ചു, 22 പേർക്ക് പരിക്ക്

പൂനെ ബാംഗ്ലൂർ ഹൈവേയിൽ ട്രക്ക് ബസിലിടിച്ച് നാല് പേർ മരിച്ചു, 22 പേർക്ക് പരിക്ക്

പൂനെ; മഹാരാഷ്ട്രയിലെ പൂനെയിൽ പുലർച്ചെ ചരക്ക് ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ നാല് പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൂനെ ബെംഗളൂരു ഹൈവേയിൽ സ്വാമി നാരായൺ ക്ഷേത്രത്തോട് ചേർന്നുള്ള നവലെ ബ്രിഡ്ജ് പരിസരത്താണ് അപകടമുണ്ടായത്.

31 പഞ്ചസാര ചാക്കുകൾ കയറ്റി വന്ന ചരക്ക് ട്രക്ക് ലക്ഷ്വറി ബസുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് വാഹനം മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അഗ്‌നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. 

പിഎംആർഡിഎയിൽ നിന്നുള്ള ഒരു റെസ്‌ക്യൂ വാൻ ഉൾപ്പെടെ ആകെ ഏഴ് അഗ്‌നിശമന വാഹനങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പരിക്കേറ്റവരെ ഉടൻ തന്നെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രികളിൽ എത്തിച്ചു. അപകടത്തിന്റെ കാരണം അന്വേഷണത്തിനുശേഷം മാത്രമേ അറിയാൻ സാധിക്കൂ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.