റാസല്‍ ഖൈമ: റാസല്‍ഖൈമയിലെ ദഹാന്‍ഫൈസല്‍ സ്ട്രീറ്റില്‍ വന്‍ തീപിടുത്തമുണ്ടായി. എമിറേറ്റ്സ് മാർക്കറ്റില്‍ രാത്രി എട്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. മാർക്കറ്റ് പൂർണമായും കത്തിനശിച്ചു.
നിത്യോപയോഗ സാധനങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളും വസ്ത്രങ്ങളുമെല്ലാം ലഭിക്കുന്ന വന്‍ കിട മാർക്കറ്റ് ഇറാന്‍ പൗരന്‍റെ ഉടമസ്ഥതയിലുളളതാണ്.ഉടനെ തന്നെ അഗ്നിശമന സേനവും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. തീപിടുത്തത്തിന്‍റെ കാരണം പോലീസ് അന്വേഷിക്കുകയാണ്.