ദുബായ്:യുഎഇയില്‍ നിന്ന് കേരളത്തിലേക്കുളള വലിയ എയർ ഇന്ത്യാ വിമാനങ്ങള്‍ സർവ്വീസ് നിർത്തിയതോടെ ദുരിതത്തിലായത് കിടപ്പുരോഗികള്‍. സ്ട്രച്ചറില്‍ മാത്രം യാത്രചെയ്യാനാകുന്ന നിരവധി പേരാണ് യാത്ര മുടങ്ങി ദുരിതത്തിലായിരിക്കുന്നത്. നേരത്തെ മാസത്തിൽ 15-20 രോഗികളെ സ്ട്രച്ചർ സംവിധാനം വഴി നാട്ടിലെത്തിച്ചിരുന്നു. എന്നാല്‍ വലിയ വിമാനങ്ങള്‍ നിർത്തലാക്കിയതോടെ ഇത് രണ്ടും മൂന്നുമായി കുറഞ്ഞു. എമിറേറ്റ്സ് വിമാനത്തിലും സ്ട്രച്ചർ സംവിധാനമുണ്ടെങ്കിലും ചെലവ് താങ്ങാനാകാത്തതാണ് പ്രതിതന്ധി.
എയർ ഇന്ത്യയിൽ 11,000-13,000 ദിർഹം (2.40-2.85 ലക്ഷം രൂപ) ചെലവാകുമ്പോൾ എമിറേറ്റ്സിൽ 38,000-40,000 ദിർഹമാണ് യാത്ര ചെലവ്. വിമാനത്തിന്‍റെ 9 സീറ്റുകള്‍ മാറ്റിവച്ചാണ് കിടപ്പുരോഗികള്‍ക്ക് സൗകര്യമൊരുക്കുന്നത്. വിഷയത്തില്‍ അടിയന്തര പരിഹാരമുണ്ടാക്കണമെന്നുളളതാണ് ആവശ്യം.