സഭയുടെ സന്തോഷവും സമൃദ്ധിയും വിളിച്ചോതി മിഷൻ കോൺഗ്രസിൽ വലിയ കുടുംബങ്ങളുടെ സംഗമം

സഭയുടെ സന്തോഷവും സമൃദ്ധിയും  വിളിച്ചോതി  മിഷൻ കോൺഗ്രസിൽ വലിയ കുടുംബങ്ങളുടെ സംഗമം

തൃശ്ശൂർ: ജറുസലെം ധ്യാനകേന്ദ്രത്തിൽ നടന്ന ഫിയാത്ത് മിഷൻ മിഷൻ കോൺഗ്രസിന്റെ അഞ്ചാമത് ദിനം സഭയുടെ സന്തോഷവും സമൃദ്ധിയും വിളിച്ചോതി. ഇക്കാലത്ത് വലിയ കുടുംബങ്ങളുടെ പ്രാധാന്യത്തെപ്പറ്റി തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവ് സംസാരിച്ചു. വലിയ കുടുംബങ്ങൾക്കായി രൂപതകൾ ഒരുക്കിയിരിക്കുന്ന പ്രവർത്തനങ്ങളും പിതാവ് കൂട്ടായ്മയിൽ സൂചിപ്പിച്ചു. ഹിന്ദിയിലും മലയാളത്തിൽ മലങ്കര ആരാധനക്രമത്തിലും ദിവ്യബലികൾ നടന്നു.





കൂടാതെ ഹിന്ദി ഭാഷ സംസാരിക്കുന്നവർ, ജോലിയിൽ നിന്നും വിരമിച്ചവർ, ഡോക്ടേഴ്‌സ് എന്നിവർക്കായി വിവിധ കൂട്ടായ്മകളും ഒരുക്കിയിരുന്നു. ജോമോൻ,സണ്ണി,ഡോ.റെ ജു എന്നിവർ വിവിധ കൂട്ടായ്മകൾക്ക് നേതൃത്വം നൽകി. വൈകീട്ട് 5 ന് ഭാരതത്തെ ജപമാല മാതാവിന് സമ്പൂർണ്ണ സമർപ്പണം ചെയ്യുന്ന പരിപാടികളും നടന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.