വത്തിക്കാൻ സിറ്റി: സകല മരിച്ചവരുടെയും തിരുനാൾ ദിനാഘോഷങ്ങളുടെ ഭാഗമായി ലിയോ പതിനാലാമൻ പാപ്പ നവംബർ രണ്ടാം തിയതി ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് റോമിലെ ഏറ്റവും വലിയ സെമിത്തേരികളിലൊന്നായ കാമ്പോ വെറാനോ സെമിത്തേരിയിൽ ദിവ്യബലി അർപ്പിക്കും. ഈ സെമിത്തേരി സെന്റ് ലോറൻസ് ബസിലിക്കയ്ക്ക് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.
എല്ലാ വർഷവും സകല മരിച്ചവരുടെയും തിരുനാൾ ദിനമായ നവംബർ രണ്ടിന് ഫ്രാൻസിസ് മാർപാപ്പ സെമിത്തേരി സന്ദർശിച്ചിരുന്നു. ഈ പതിവ് ഇക്കൊല്ലം ലിയോ പതിനാലാമൻ പാപ്പയും തുടരും.
ഫ്രാൻസിസ് മാർപാപ്പയുടെ ആത്മശാന്തിക്ക് വേണ്ടിയും കഴിഞ്ഞ ഒരു വർഷത്തിൽ മരണമടഞ്ഞ ബിഷപ്പുമാർക്കും കർദിനാൾമാർക്കും വേണ്ടി നവംബർ മൂന്ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ലിയോ പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ദിവ്യബലി അർപ്പിക്കും.
മരിച്ചവർക്കു വേണ്ടി പ്രാർഥിക്കാൻ സഭ നീക്കിവച്ചിരിക്കുന്ന മാസമാണ് നവംബർ മാസം.