ജിദ്ദ: സുഡാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരുടെ രക്ഷാദൗത്യം തുടരുന്നു. ഓപ്പറേഷന്‍ കാവേരിയിലൂടെ സുഡാനില്‍ നിന്ന് 135 പേരടങ്ങുന്ന ഇന്ത്യന്‍ സംഘം ജിദ്ദയിലെത്തി. പോർട്ട് സുഡാനിൽ നിന്ന് വ്യോമസേന വിമാനത്തിലാണ് മൂന്നാം സംഘം എത്തിയത്. ഇതുവരെ 561 ആളുകളെയാണ് സുഡാൻ പോർട്ടിൽ നിന്ന് ജിദ്ദയിലെത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് ഓപ്പറേഷന്‍ കാവേരി ആരംഭിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ ജിദ്ദയിലെത്തി ഓപ്പറേഷന് നേതൃത്വം നല്‍കുന്നുണ്ട്. ഇന്നലെ അർധ രാത്രിയാണ് ആദ്യ ഇന്ത്യൻ സംഘം കപ്പൽ വഴി ജിദ്ദയിലെത്തിയത്.മലയാളികള്‍ ഉള്‍പ്പടെ 278 പേരായിരുന്നു ആദ്യ സംഘത്തിലുള്ളത്.