നീതി തേടി കര്‍ഷകര്‍; പ്രക്ഷോഭം ശക്തിപ്പെടുത്തും

നീതി തേടി കര്‍ഷകര്‍; പ്രക്ഷോഭം ശക്തിപ്പെടുത്തും

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറാകാത്തില്‍ പ്രതിഷേധിച്ച്‌ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചു. നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു.സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് കര്‍ഷകര്‍ ട്രെയിന്‍ തടയുകയും ഡല്‍ഹി-ജയ്പ്പൂര്‍, ഡല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുകയും ചെയ്യും.

തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ റാലികളും ബി.ജെ.പി ഓഫീസുകളിലേയ്ക്ക് മാര്‍ച്ചും നടത്തും. നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ലെങ്കില്‍ രാജ്യവ്യാപകമായി ട്രെയിനുകള്‍ തടയുമെന്നും കര്‍ഷകനേതാക്കള്‍ അറിയിച്ചു. ട്രെയിനുകള്‍ തടയുമെന്ന പ്രഖ്യാപനം വന്നതോടെ പഞ്ചാബില്‍ നിന്നുള്ള ചില തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്.

ഇന്നലെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി കര്‍ഷകര്‍ ഡല്‍ഹിഅതിര്‍ത്തികളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.