അരുണാചല്‍പ്രദേശില്‍ ബി.ജെ.പി എംഎല്‍എ ദസാംഗ്ലു പുലിന്റെ സ്ഥാനാര്‍ഥിത്വം കോടതി അസാധുവാക്കി

അരുണാചല്‍പ്രദേശില്‍ ബി.ജെ.പി എംഎല്‍എ ദസാംഗ്ലു പുലിന്റെ സ്ഥാനാര്‍ഥിത്വം കോടതി അസാധുവാക്കി

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നിയമസഭാംഗമായ ദസാംഗ്ലു പുലിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി. 2019-ല്‍ ദസാംഗ്ലു പുളില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലുപാലം ക്രി, തെരഞ്ഞെടുപ്പ് ദസാംഗ്ലു പുലിന്റെ ഭര്‍ത്താവിന്റെ മുംബൈയിലെയും അരുണാചല്‍ പ്രദേശിലെയും സ്വത്ത് വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് ഇവരുടെ വിജയത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചതിന് ജനപ്രാതിനിധ്യ നിയമപ്രകാരം ഗുവാഹത്തി ഹൈക്കോടതിയുടെ ഇറ്റാനഗര്‍ ബെഞ്ചാണ് തെരഞ്ഞെടുപ്പ് അസാധുവാക്കിയത്.

2019 മെയ് മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹയുലിയാംഗില്‍ നിന്ന് 45 കാരിയായ ദസാംഗ്ലു പുല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഭര്‍ത്താവും മുന്‍ മുഖ്യമന്ത്രിയുമായ കലിഖോ പുലിന്റെ മരണത്തെത്തുടര്‍ന്ന് 2016ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇവര്‍ നേരത്തെ വിജയിച്ചിരുന്നു. ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ക്ക് മേലുള്ള അവകാശവാദം താന്‍ ഉപേക്ഷിച്ചതായി ദസാംഗ്ലു പുല്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.