ബംഗളുരു: കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബിജെപി റാലിയുടെ സംഘാടകര്‍ക്കും എതിരെ കേസ്.
പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ഡോ. പരമേശ്വര്‍ എന്നിവര്‍ ബെംഗളൂരു ഹൈഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ ആടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കലാപമുണ്ടാക്കുമെന്ന അമിത് ഷായുടെ പരാമര്‍ശത്തിനെതിരെയാണ് കേസ്.
അമിത് ഷായ്‌ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടു. ഒരു സാധാരണക്കാരനാണ് ഇത് ചെയ്തിരുന്നെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പറയാനാകില്ല. അദ്ദേഹം ആഭ്യന്തര മന്ത്രിയാണ്, ബിജെപിയുടെ താര പ്രചാരകനല്ലെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.