മുഖ്യമന്ത്രി എത്തില്ല, പൗരസ്വീകരണം മാറ്റിവച്ചു

മുഖ്യമന്ത്രി എത്തില്ല, പൗരസ്വീകരണം മാറ്റിവച്ചു

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യുഎഇ സന്ദർശനം മാറ്റിവച്ചു. ഇതേ തുടർന്ന് മെയ് 10 ന് ദുബായില്‍ നടക്കേണ്ടിയിരുന്ന പൊതു സ്വീകരണം മാറ്റിയതായി സംഘാടകർ അറിയിച്ചു.

മെയ് ഏഴിന് നടക്കുന്ന യു.എ.ഇ സാമ്പത്തിക വികസന വകുപ്പിന്‍റെ വാർഷിക നിക്ഷേപ സംഗമത്തിൽ ക്ഷണിതാവായിരുന്നു മുഖ്യമന്ത്രി. മെയ് 11 വരെയായിരുന്നു സന്ദർശനം നിശ്ചയിച്ചിരുന്നത്. ദുബായിലും അബുദബിയിലുമായി പൗരസ്വീകരണവും ഒരുക്കിയിരുന്നു.

കേന്ദ്രസർക്കാരിന്‍റെ അനുമതി ലഭിക്കാത്തതാണ് യാത്ര മാറ്റിവയ്ക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന. മെയ് 10 ന് ദുബായ് അല്‍ നാസർ ലെഷർ ലാന്‍റില്‍ വന്‍ പൗരസ്വീകരണമാണ് ഒരുക്കിയിരുന്നത്. പുതുക്കിയ തിയതി സംബന്ധിച്ച് തീരുമാനമായ ശേഷം അറിയിക്കുമെന്ന് സംഘാടകർ വാർത്താകുറിപ്പില്‍ വിശദീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.