ദുബായ്: ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക സഹകരണ പങ്കാളിത്ത കരാർ (സെപ) പ്രകാരമുളള നികുതി ഇളവ് ഇനിമുതൽ ചെറുകിട സ്വർണ ഇറക്കുമതിക്കാർക്കും ബാധകമാകും.ഇതിന്റെ ഭാഗമായി, യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്നവർക്ക് നികുതിയിളവ് നൽകുന്നതിനായി തയാറാക്കിയ പട്ടിക വിപുലീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
നേരത്തെ വന്‍കിട സ്വർണ വ്യാപാരികള്‍ക്ക് മാത്രമാണ് ഇളവ് ലഭിച്ചിരുന്നത്.നേരത്തേയുണ്ടായിരുന്ന 78 വൻകിട ഇറക്കുമതിക്കാരുടെ പട്ടിക റദ്ദാക്കി. ഇനി പുതിയ അപേക്ഷകരുടെ പേരുകൂടി ചേർത്ത് പട്ടിക വിപുലീകരിക്കും.നിലവിൽ 15 ശതമാനമാണ് ഇന്ത്യ ഈടാക്കുന്ന ഇറക്കുമതി ചുങ്കം. എന്നാൽ, സെപ പട്ടികയിലുള്ളവർക്ക് 14 ശതമാനം ഇറക്കുമതി ചുങ്കം നൽകിയാൽ മതി.