ദുബായ്: രാജ്യത്ത് അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. പൊടിക്കാറ്റ് വീശും. പടിഞ്ഞാറന്‍ മേഖലയില്‍ താപനിലയില്‍ നേരിയ കുറവ് പ്രതീക്ഷിക്കാം.
രാത്രിയില്‍ കടലില്‍ സാമാന്യം ശക്തമായി കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊടിക്കാറ്റ് അടിക്കുന്നതിനാല്‍ പകല്‍ സമയങ്ങളില്‍ കാഴ്ച പരിധി കുറയും. അറബിക്കടല്‍ പ്രക്ഷുബ്ധമായിരിക്കും.
അബുദബിയില്‍ കൂടിയ താപനില 35 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 34 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. അതേസമയം അബു അല്‍ അബ്യാദ്, മെസൈറ, ഗാസ്യൂറ എന്നിവിടങ്ങളില്‍ താപനില 40 ലേക്ക് എത്താനും സാധ്യതയുണ്ട്.
അല്‍ ദഫ്രയിലെ ഹമീമില്‍ രേഖപ്പെടുത്തിയ 42.6 ഡിഗ്രി സെല്‍ഷ്യസ് ആണ് രാജ്യത്ത് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. അലൈനിലെ റക്ക്നയില്‍ രേഖപ്പെടുത്തിയ 15.1 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയ കുറഞ്ഞ താപനില.